വഖഫിൽ യുഡിഎഫ്-ബിജെപി ഡീൽ; മുസ്ലിം ഇതരരെ ഉള്‍പ്പെടുത്താന്‍ തയ്യാറെന്ന് ആവർത്തിച്ച് സര്‍ക്കാര്‍, ഷോൺ ജോർജിൻ്റെ ഹർജിയെ വീണ്ടും പിന്തുണച്ചു

വഖഫ് ബോര്‍ഡില്‍ മുസ്ലിം ഇതരരെ ഉള്‍പ്പെടുത്താന്‍ തയ്യാറെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറല്‍ നിലപാട് ആവര്‍ത്തിച്ചു. വഖഫ് ബോർഡ് കേസിൽ ബിജെപി നേതാവ് ഷോൺ ജോർജിൻ്റെ വാദങ്ങളെ വീണ്ടും സർക്കാർ പിന്തുണച്ചു. വഖഫ് ബോര്‍ഡിന്റെ ജുഡീഷ്യല്‍ സിറ്റിങ്ങിന് വിലക്കില്ലന്ന് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തത വരുത്തി.
ഹൈക്കോടതിയില്‍ മുൻ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു അഡ്വക്കറ്റ് ജനറല്‍ ഇന്നും. വഖഫ് ബോര്‍ഡ് പുനസംഘടിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വഖഫ് ബോര്‍ഡിലെ രണ്ട് ഒഴിവുകള്‍ നികത്തിയാല്‍ പോരേ എന്ന് ഇതിനിടെ ഹൈക്കോടതി ചോദിച്ചു. എങ്കിൽ വഖഫ് ബോര്‍ഡിന് പ്രവര്‍ത്തിക്കാനാകുമല്ലോ എന്നും ഹൈക്കോടതി സൂചിപ്പിച്ചു.,പുനഃസംഘടിപ്പിക്കുന്നതിന് മുന്‍പ് ഒഴിവ് നികത്താനാകുമല്ലോ എന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വഖഫ് ബോർഡുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് സർക്കാർ ഹാജരാക്കി. കോടതി അനുവദിച്ചാൽ വഖഫ് ബോർഡ് പുനസംഘടിപ്പിക്കാമെന്ന് സർക്കാർ ആവർത്തിച്ചു. മൂന്ന് അമുസ്ലിം അംങ്ങളെ നിയമിക്കാൻ ബോർഡ് പുനസംഘടിപ്പിക്കണം എന്നായിരുന്നു വാദം. തത്ക്കാലം രണ്ട് അമുസ്ലീങ്ങളെ നിയമിക്കണമെന്ന് കോടതി വാക്കാൽ നിർദേശിച്ചു.
ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടോയെന്ന് സര്‍ക്കാര്‍ അറിയിക്കണം. ഇക്കാര്യത്തിൽ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും സര്‍ക്കാരിന് നിര്‍ദേശം നൽകി. വഖഫ് ബോര്‍ഡിന്റെ ജുഡീഷ്യല്‍ സിറ്റിംഗിന് വിലക്കില്ലെന്ന് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി.




