Uncategorized
വര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ നവവധു ജീവനൊടുക്കി. റാത്തിക്കല്‍ സ്വദേശിനി നാസിയയാണ് (19)ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് യുവതിയെ കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.രണ്ട് മാസം മുന്‍പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് 13 ദിവസം കഴിഞ്ഞപ്പോള്‍ നാസിയയുടെ ഭര്‍ത്താവ് അന്‍സര്‍ ഗള്‍ഫിലേക്ക് മടങ്ങി പോയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാല്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തുക. സംഭവത്തിൽ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.




