Uncategorized

കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പനെ കാണാതായിട്ട് ആറ് ദിവസം; തെരച്ചിൽ ഉൾവനത്തിലേക്ക്

പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ കാണാതായിട്ട് ഇന്നേക്ക് ആറ് ദിവസമായി. തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും എസ്പിക്കും കുടുംബം പരാതി നൽകി. ആളെ കണ്ടെത്താൻ ഇന്ന് ഉൾവനത്തിൽ കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. ബന്ധുക്കളും പൊലീസിനും വനവകുപ്പിനും ഒപ്പം തെരച്ചിലിന് പോകും.

അതേസമയം 2023ൽ മോഹൻദാസിന് എതിരായ പരാതിയിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം കോന്നി പൊലീസ് നിഷേധിച്ചു. അന്ന് കൈക്കൂലി വാങ്ങി ഒത്തുതീർപ്പാക്കി എന്ന് വിശ്വസിപ്പിച്ച ശേഷം കേസ് ചാർജ് ചെയ്തെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കോടതിയിൽ നിന്ന് സമൻസ് കിട്ടിയതിന് പിന്നാലെയായിരുന്നു മോഹൻദാസ് കാടുകയറിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button