Uncategorized
കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു

കേളകം ഗ്രാമപഞ്ചായത്ത്, സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം, എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് ഇവയുടെ സംയുക്താഭിമുഖ്യത്തിൽ കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു.കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷനാ യിരുന്നു. പേരാവൂർ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ശ്രീ ബാബുമോൻ ഫ്രാൻസിസ് ലഹരി വിരുദ്ധ ക്ലാസ് എടുത്തു. സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, വാർഡ് മെമ്പർ സുനിത വാത്യാട്ട്, അധ്യാപകരായ വിജി പി ജെ , ബോബി പീറ്റർ, ബിജു കെ വി വിദ്യാർത്ഥി പ്രതിനിധി ജുവൽ മരിയ മാത്യു തുടങ്ങിയവർ സംസാരിച്ചു.




