Uncategorized

കോഴിക്കോട് വിലങ്ങാട് വനത്തിനുളളില്‍ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി

കോഴിക്കോട്: വിലങ്ങാട് വനത്തിനുളളില്‍ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി. വനംവകുപ്പും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവാക്കളെ കണ്ടെത്തിയത്. മൂന്ന് യുവാക്കളെയും സുരക്ഷിതമായി താഴെ എത്തിച്ചു. നാലരയോടെ കാടിനകത്തേക്ക് പോയതാണെന്നും ഇരുട്ടിയതോടെ വഴിയറിയാതെ കുടുങ്ങിയതാണ് എന്നുമാണ് യുവാക്കള്‍ പറയുന്നത്. രക്ഷപ്പെടാന്‍ വേണ്ടി ഉച്ചത്തില്‍ നിലവിളിക്കുകയും മൊബൈല്‍ ഫ്‌ളാഷ് അടിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്.ഇന്ന് വൈകുന്നേരമാണ് വിലങ്ങാട് വനത്തിനുളളില്‍ നിന്ന് ശബ്ദവും ടോര്‍ച്ചിന്റെ വെളിച്ചവും കണ്ടതായി നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചത്. വിലങ്ങാട് നാദാപുരം മുടി വനമേഖലയിലായിരുന്നു സംഭവം. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാദാപുരം ഫയര്‍ഫോഴ്‌സും വിലങ്ങാട്ടേക്ക് എത്തി. വിനോദസഞ്ചാര കേന്ദ്രമായ മുടിയിലേക്ക് വിലങ്ങാട് വഴിയാണ് സഞ്ചാരികള്‍ ട്രക്കിംഗിനായി പോകാറുളളത്. വ്യൂ പോയിന്റാണ് മുടി. സമീപത്തുനിന്ന് ബൈക്കുകളും കണ്ടെത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് അധികൃതരും നാട്ടുകാരും വനത്തിലേക്ക് കയറി പരിശോധന ആരംഭിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button