Uncategorized

താവളക്കുളത്ത് പാമ്പന്‍ റോഡില്‍ നടത്തുന്ന ആട് ഫാം, അകത്ത് പരിശോധിച്ചപ്പോൾ കിട്ടിയത് 70,000 രൂപയും ലഹരി വസ്തുക്കളും; പ്രതി പിടിയിൽ

മലപ്പുറം: താവളക്കുളത്ത് പാമ്പന്‍ റോഡില്‍ ആട് ഫാമിന്‍റെ മറവില്‍ കഞ്ചാവും എംഡിഎയും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കൾ വില്‍പന നടത്തിയ പ്രതി പിടിയില്‍. മുഹമ്മദ് ഷാഫി എന്ന പൊന്ത ഷാഫി (49) ആണ് പൊലീസിന്‍റെ പിടിയിലായത്. വില്‍പനക്കായി സൂക്ഷിച്ച 1.76 ഗ്രാം എംഡിഎംഎയും എഴുപതിനായിരം രൂ പയും കണ്ടെടുത്തു. അസമയങ്ങളില്‍ ഷാഫിയുടെ വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വില്‍പനയും നടക്കുന്നുവെന്ന പരാതിയുടെ അ ടിസ്ഥാനത്തില്‍ പ്രതി ഷാഫിയെ പൊലീസ് നിരന്തരം നിരീക്ഷിച്ചുവരുകയായിരുന്നു. പൊന്നാനി എസ്ഐ ആന്‍റോ ഫ്രാന്‍സിസ്, ഷിജി മോന്‍, പ്രൊബേഷന്‍ എസ്ഐ അനന്ത ലക്ഷ്മി, എഎസ്ഐ വര്‍ഗീസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാസര്‍, പ്രശാന്ത് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ സജില്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

അതേ സമയം എംഡിഎംഎയുമായി രണ്ടു പേരെ പരപ്പനങ്ങാ ടി പൊലീസ് പിടികൂടി. പുത്തന്‍ കടപ്പുറം സ്വദേശിയും വള്ളിക്കുന്ന് അത്താണിക്കലെ താമസക്കാരനുമായ പി.ടി. മുഹമ്മദ് നസീം (34), മൂന്നിയൂര്‍ ആലിന്‍ചുവട് കെപി ഫൈറൂസ് ( 30) എന്നിവരെയാണ് പരപ്പനങ്ങാടി പിഡബ്ല്യുഡി റസ്റ്റ് ഹൗസ് റോഡിന് സമീപത്തുവെച്ച് പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ടു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ റി മാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button