Uncategorized

കൊട്ടാരക്കര ടിപ്പര്‍ അപകടം: ഡ്രൈവര്‍ക്ക് പരിചയക്കുറവ്, സംസ്ഥാന വ്യാപക പരിശോധനയ്ക്ക് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശം

കൊല്ലം കൊട്ടാരക്കരയിൽ മൂന്ന് ജീവനുകൾ പൊലിയാൻ കാരണമായ ടിപ്പര്‍ ലോറി അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപക പരിശോധനയ്ക്ക് നിർദേശം നൽകി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണർ. അമിതഭാരം കയറ്റി പോകുന്ന ടിപ്പറുകള്‍ പരിശോധിക്കും. അമിതഭാരം കയറ്റി ഓടുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണർ നിര്‍ദേശം നൽകി.കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവാണ് എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഡ്രൈവര്‍ക്ക് ടിപ്പര്‍ ഓടിച്ച് പരിചയമില്ലെന്ന് എംവിഡി ഉ​ദ്യോ​ഗസ്ഥർ പറയുന്നു. അതേസമയം വാഹനത്തിന്‍റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള റിപ്പോര്‍ട്ട് ഇന്ന് ആര്‍.ടി.ഒ ബോര്‍ഡിന് കൈമാറും.ഫിറ്റ്നസ് നേടിയ ശേഷം സ്പീഡ് ഗവേണര്‍ അഴിച്ചുമാറ്റിയോ എന്നും സംശയിക്കുന്നുണ്ട്. കൂടാതെ വാഹനത്തിന്റെ ടയറും ഫിറ്റ്നസ് പരിശോധിക്കുശേഷം മാറ്റിയെന്നാണ് സംശയം. വാഹനത്തിന്റെ ജിപിഎസ് ഓഫാക്കിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. വാഹനത്തിന് 17 വർഷം പഴക്കമുണ്ടെന്നും നിയമ ലംഘനത്തിന് മുമ്പും പിടിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button