Uncategorized

ബക്കാർഡിക്ക് വേണ്ടി നികുതിയിളവ്’, അതിവേഗത്തിൽ ഫയൽ നീക്കം; രേഖകൾ പുറത്ത്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ് ബക്കാർഡി കമ്പനിയുടെ ആവശ്യ പ്രകാരം എന്ന് രേഖപ്പെടുത്തിയ രേഖകൾ ന്യൂസ് മലയാളത്തിന്. ഫയലിൽ ബക്കാഡി കമ്പനിയുടെ അപേക്ഷ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ നികുതിയിളവ് തീരുമാനം ബക്കാഡിക്ക് വേണ്ടിയാണെന്ന പ്രതിപക്ഷ ആരോപണം ശക്തമാകുകയാണ്. യുഡിഎഫ് സർക്കാർ വന്നതോടെ നികുതിയിളവിനെ സംബന്ധിക്കുന്ന ഫയലുകൾ മിന്നൽ വേഗത്തിലാണ് നീങ്ങിയത്.2023ലാണ് ആദ്യ അപേക്ഷ വന്നത്. 2026 മെയ് 21ന് ഫയലിന് ദ്രുതഗതിയിൽ വേഗത വന്നു. അന്ന് വെറും രണ്ടര മണിക്കൂർ കൊണ്ടാണ് ഫയൽ മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ മുന്നിൽ എത്തിയത്. ജൂൺ 15നാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ തീരുമാനമെടുത്തത്. ജൂൺ 16ന് 8.45ഓടെ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഫയൽ നീക്കി. പിന്നീടുള്ള ഓരോ നീക്കങ്ങളും മിനിറ്റുകൾ കൊണ്ടാണ് നടന്നത് എന്നതിനുള്ള തെളിവും പുറത്തുവന്നിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button