‘ദ്വിഭാഷാ നയത്തിൽ വിട്ടുവീഴ്ചയില്ല’: നയപ്രസംഗത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ നയപ്രസംഗത്തിൽ തന്നെ സർക്കാരിന്റെ നയം വ്യക്തമാക്കി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്ത് പതിറ്റാണ്ടുകളായി തുടരുന്ന ‘ദ്വിഭാഷാ നയത്തിൽ’ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും കേന്ദ്ര സർക്കാരിൻ്റെ ദേശീയ വിദ്യാഭ്യാസ നയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്നും വിജയ് സഭയിൽ തറപ്പിച്ചു പറഞ്ഞു. ടിവികെ സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിൽ ഗവർണർ ആർ.വി അർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും, തുടർന്നുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തിലുമാണ് ഭാഷാ നയം സംബന്ധിച്ച് സർക്കാർ നിലപാട് പ്രഖ്യാപിച്ചത്.ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ നയപ്രസംഗത്തിൽ തന്നെ സർക്കാരിന്റെ നയം വ്യക്തമാക്കി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്ത് പതിറ്റാണ്ടുകളായി തുടരുന്ന ‘ദ്വിഭാഷാ നയത്തിൽ’ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും കേന്ദ്ര സർക്കാരിൻ്റെ ദേശീയ വിദ്യാഭ്യാസ നയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്നും വിജയ് സഭയിൽ തറപ്പിച്ചു പറഞ്ഞു. ടിവികെ സർക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിൽ ഗവർണർ ആർ.വി അർലേക്കർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലും, തുടർന്നുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തിലുമാണ് ഭാഷാ നയം സംബന്ധിച്ച് സർക്കാർ നിലപാട് പ്രഖ്യാപിച്ചത്.ത്രിഭാഷാ നയം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് വിജയ് വ്യക്തമാക്കി. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരമുള്ള 3,458 കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നത് ത്രിഭാഷാ നയം നടപ്പിലാക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനാണ്. ഫണ്ട് അനുവദിക്കുന്നത് ഭാഷാ നയവുമായി ബന്ധിപ്പിക്കുന്ന നിലപാട് കേന്ദ്രം തിരുത്തണമെന്നും അർഹമായ തുക ഉടൻ വിട്ടുനൽകണമെന്നും സഭ ആവശ്യപ്പെട്ടു. 1968ൽ മുൻ മുഖ്യമന്ത്രി സി.എൻ അണ്ണാദുരൈയുടെ കാലത്ത് ആരംഭിച്ച ദ്വിഭാഷാ രീതിയാണ് തമിഴ്‌നാട്ടിലെ ജനങ്ങൾ അംഗീകരിച്ചിട്ടുള്ളതെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും വിജയ് കൂട്ടിച്ചേർത്തു. കൂടാതെ, വിദ്യാഭ്യാസം ‘കൺകറന്റ് ലിസ്റ്റിൽ’ നിന്നും ‘സ്റ്റേറ്റ് ലിസ്റ്റിലേക്ക്’ മാറ്റാൻ സമ്മർദ്ദം ചെലുത്തുമെന്നും മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക വ്യവഹാര ഭാഷയായി തമിഴിനെ മാറ്റണമെന്നും നയപ്രഖ്യാപനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.തന്റെ രാഷ്ട്രീയ പ്രവേശനത്തെയും പാർട്ടിയെയും ‘നടന്മാരുടെ പാർട്ടി’ എന്നും ‘വോട്ടുചെയ്യാനറിയാത്ത കുട്ടികളുടെ കൂട്ടം’ എന്നും പരിഹസിച്ച പ്രതിപക്ഷ കക്ഷികൾക്ക് വിജയ് ശക്തമായ ഭാഷയിൽ മറുപടി നൽകി. ‘എന്നെ എത്രവേണമെങ്കിലും പരിഹസിച്ചോളൂ, ആ പരിഹാസങ്ങളാണ് എനിക്ക് കൂടുതൽ ഊർജ്ജം നൽകുന്നത്’ എന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ടിവികെ പ്രവർത്തകരെ ‘വിവരമില്ലാത്തവർ’ എന്ന് വിളിച്ചവരെ വിജയ് രൂക്ഷമായി വിമർശിച്ചു. ‘പതിറ്റാണ്ടുകളായി നിങ്ങൾക്ക് വോട്ട് ചെയ്ത അതേ ജനങ്ങളാണ് ഇപ്പോൾ ടിവികെയ്ക്കും വോട്ട് ചെയ്തത്. നിങ്ങൾക്ക് വോട്ട് ചെയ്യുമ്പോൾ അവർ നല്ലവരും, ഞങ്ങൾക്ക് വോട്ട് ചെയ്യുമ്പോൾ വിവരമില്ലാത്തവരും ആകുന്നത് എങ്ങനെയാണ്?’ വിജയ് സഭയിൽ ചോദിച്ചു.വിജയിയുടെ പ്രസംഗത്തിനിടെ സഭയിൽ വലിയ വാദപ്രതിവാദങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ അംഗങ്ങൾ കറുത്ത ബാഡ്‌ജ് ധരിച്ചാണ് സഭയിലെത്തിയത്. ടിവികെ സർക്കാർ ഡിഎംകെയുടെ പരമ്പരാഗത ദ്രാവിഡ നയങ്ങൾ കോപ്പിയടിക്കുകയാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും ആരോപിച്ച് പ്രതിപക്ഷം സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു. അതേസമയം, ബിജെപിയും ഡിഎംകെയും തമ്മിലുള്ള വാദപ്രതിവാദങ്ങൾ എൽകെജി കുട്ടികളുടെ വഴക്കുപോലെ ബാലിശമാണെന്ന് വിജയ് പരിഹസിച്ചു.




