Uncategorized

തിരുവനന്തപുരത്ത് രണ്ട് പേർക്ക് ഷിഗെല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരം വിതുര സ്വദേശിനി അഞ്ച് വയസുകാരിക്കും, കല്ലറ സ്വദേശിയായ 25 വയസുകാരനുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇതോടെ ഈമാസം ഇന്നലെ വരെ 140 പേർക്കാണ് സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്. ആറ് മരണം ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് ഏഴ് പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എന്നാൽ എല്ലാ രോഗികൾക്കും രോഗ ലക്ഷണങ്ങൾ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button