Uncategorized

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചു കയറി; ഒരു മരണം

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സ് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചു കയറി അപകടം, ഒരാൾ മരിച്ചു. നെയ്യാറ്റിൻകരയിൽ വച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്.
എതിരെ വന്ന കാറിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ഒരാൾ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. കാർ പൂർണമായും തകർന്നു. കാറിലിടിച്ച ശേഷം സമീപത്തെ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.അതേ സമയം, ഇന്നലെ നേമത്ത് കെഎസ്ആർടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് മൂന്നു പേർക്ക് പരിക്കേറ്റിരുന്നു. പാപ്പനംകോട് ഡിപ്പോയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാ​​തത്തിൽ ലോട്ടറിക്കടയും ബസിന്റെ മുൻവശവും പൂർണ്ണമായി തകർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button