Uncategorized

തുടർച്ചയായ രണ്ടാം ദിവസവും എണ്ണവില ഇടിഞ്ഞു; ഇന്ത്യക്കും ആശ്വാസം

ന്യൂഡൽഹി: രാജ്യന്താര വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും എണ്ണവില ഇടിഞ്ഞു. ഇറാനുമായി സമാധാനകരാർ ഉണ്ടാവുമെന്ന പ്രതീക്ഷ തന്നെയാണ് എണ്ണവിലയെ സ്വാധീനിച്ചത്. ബ്രെന്റ് ക്രൂഡോയിൽ വില 1.7 ശതമാനം ഇടിഞ്ഞ് 108 ഡോളറിലേക്ക് താഴ്ന്നു‌. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിൽ വില 1.6 ശതമാനം ഇടിഞ്ഞ് 100.60 ഡോളറിലേക്ക് എത്തി. ഈ ആഴ്‌ചയുടെ തുടക്കത്തിൽ ആറ് ശതമാനം വിലവർധനവ് ക്രൂഡോയിലിന് രാജ്യാന്തര വിപണിയിൽ ഉണ്ടായിരുന്നു.
ക്രൂഡോയിലിൻ്റെ ഭാവിവിലകളും കുറഞ്ഞിട്ടുണ്ട്. ജൂലൈയിലെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചർ നിരക്കിൽ 1.38 ശതമാനത്തിൻ െറയും വെസ്റ്റ് ടെക്സാസ് ഇൻ്റർമീഡിയേറ്റ് ക്രൂഡോയിലിൻ്റെ വിലയിൽ 1.47 ശതമാനത്തിൻറയും കുറവുണ്ടായി. മൾട്ടി കമോഡിറ്റി എക്സ്ചേഞ്ചിലും എണ്ണവില കുറഞ്ഞിട്ടുണ്ട്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില കുറഞ്ഞത് രാജ്യത്തിനും ആശ്വാസമേകും.
ഹോർമുസ് കടലിടുക്കിലെയടക്കം സൈനികനപടികൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൽക്കാലികമായി നിർത്തിവെച്ചതാണ് എണ്ണവിലയേയും സ്വാധീനിച്ചത്. ട്രംപിൻ്റെ നടപടികളോട് ഇറാൻ പ്രതികരണം അറിയിച്ചിട്ടില്ലെങ്കിലും താൽക്കാലികമായെങ്കിലും സമാധാനത്തിൻറേ റതായ അന്തരീക്ഷം ഉണ്ടായത് എണ്ണവിലയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.

ലോകത്തെ എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് വിപണിയിൽ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തത്. പല എണ്ണ ഉൽപാദക രാജ്യങ്ങളും യുദ്ധം മൂലം കെടുതിയിലായതും രാജ്യാന്തര വിപണിയിൽ എണ്ണവില വലിയ രീതിയിൽ ഉയരുന്നതിന് കാരണമായിരുന്നു.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവില രണ്ട് ശതമാനം ഉയർന്നു. സ്പോട്ട്ഗോൾഡ് നിരക്ക് ഔൺസിന് 4,647 ഡോളറായാണ് ഉയർന്നത്. ഗോൾഡ് ഫ്യൂച്ചർനിരക്കിലും വർധനയുണ്ടായിട്ടുണ്ട്. രണ്ട് ശതമാനം നേട്ടത്തോടെ 4,658 ഡോളറിലാണ് ഗോൾഡ് ഫ്യൂച്ചറിന്റെ വ്യപാരം പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button