Uncategorized
മട്ടന്നൂർ കൂരൻമുക്കിൽ ബൈക്കിന് പിന്നിൽ വാനിടിച്ച് വയോധികന് ദാരുണാന്ത്യം

മട്ടന്നൂർ കൂരൻമുക്കിൽ ബൈക്കിന് പിന്നിൽ വാനിടിച്ച് വയോധികൻ മരിച്ചു. ഉരുവച്ചാൽ ഇടപ്പഴശി കക്കാട്ട് പറമ്പ് അങ്കണവാടിക്ക് സമീപത്തെ ആയിഷ മൻസിലിൽ കെ.വി. മൂസക്കുട്ടി ഹാജി (70) ആണ് മരണപ്പെട്ടത്.
അപകടം നടന്ന ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മട്ടന്നൂർ പോലീസ് സംഭവത്തിൽ കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.




