Uncategorized
പേരാവൂർ-കൊട്ടിയൂർ റോഡ് വീതികൂട്ടി സൗന്ദര്യവത്കരിക്കണം യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ

പേരാവൂർ: കൊട്ടിയൂർ റോഡ് വീതി കൂട്ടി സൗന്ദര്യവത്കരിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി.
ജില്ലാ ജനറൽ സെക്രട്ടറി ബുഷ്റ ചിറക്കൽ മുഖ്യാതിഥിയായി. ഉന്നത വിജയികളെ ജില്ല ഖജാഞ്ചി ജേക്കബ് ചോലമറ്റം ആദരിച്ചു. വി.കെ.രാധാകൃഷ്ണൻ, കെ.എം.ബഷീർ, എം.രജീഷ്, ബേബി പാറക്കൽ, എ.പി.സുജീഷ്, ദിവ്യ സ്വരൂപ്, പ്രവീൺ കാ എന്നിവർ സംസാരിച്ചു.




