Uncategorized

തൃശ്ശൂരിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്കും യാത്രികർക്കും പരുക്ക്

കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാതയിലെ ചൂണ്ടലിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായി. ഇന്ന് പുലർച്ചെ തൃശ്ശൂരിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്.ടിയുടെ ആഘാതത്തിൽ ഡിവൈഡറിലെ പോസ്റ്റുകൾ തകർന്നു. ബസ്സിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിൽ ഡ്രൈവർക്കും ചില യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്‌ എങ്കിലും ആരുടെയും പരുക്ക്‌ ഗുരുതരമല്ല.പരുക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button