Uncategorized

പാഠം ഒന്ന് – പുതുയുഗ വിദ്യാലയം – പ്രവേശനോത്സവം സംഘടിപ്പിച്ചു

കേളകം: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷത വഹിച്ചു. എൻ ഐ ഗീവർഗീസ്, ബിനിത രമേശൻ, ഫാ. എൽദോ ജോൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സീന ഇ എസ് നന്ദിയും പറഞ്ഞു. എസ്പിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, റെഡ് ക്രോസ് സംഘടനകളുടെ നേതൃത്വത്തിൽ പൂക്കൾ നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു. തുടര്‍ന്ന്, കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button