Uncategorized

അക്കരെ സന്നിധാനത്ത് നിത്യ പൂജകൾക്കു തുടക്കം.കൊട്ടിയൂർ ഉത്സവത്തിന് ജനപ്രവാഹം

നെയ്യാട്ടവും ഭണ്ഡാരം എഴുന്നള്ളത്തും കഴിഞ്ഞതോടെ കൊട്ടിയൂർ വൈശാഖ ഉത്സവത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങി. മണത്തണഗോപുരത്തിൽ നിന്ന് ഭണ്ഡാരം എഴുന്നള്ളിച്ച് അക്കരെ കൊട്ടിയൂർ സന്നിധാനത്ത് എത്തിച്ച സ്വയം പൂവിൽ തിരുവാഭരണം ചാർത്തി നിത്യ പൂജകൾക്കും തുടക്കമായി. തിരുവാഭരണങ്ങളും പൂജാ കുംഭങ്ങളും ആയാണ് മണത്തണയിൽ നിന്നുള്ള ഭണ്ഡാരം എഴുന്നള്ളത്ത് നടന്നത്. കുടിവതി സ്ഥാനികരാണ് ഈ ചടങ്ങ് നിർവഹിക്കുന്നത്. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ എത്തി കഴിഞ്ഞതോടെ സ്ത്രീകളും ദർശനത്തിനായി പ്രവേശിച്ചു.സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കുന്നതിന് മുന്നേയുള്ള ഞായറാഴ്ച വൻതിരക്ക് കൊട്ടിയൂരിൽ അനുഭവപ്പെട്ടേക്കും കർണാടകയിൽ നിന്നടക്കം ഭക്തരുടെ പ്രവാഹമാണ് വൈശാഖ് മഹോത്സവത്തിൽ ജൂൺ അഞ്ചിന് തിരുവോണം ആരാധനയും ഏഴിന് ഇളനീർ വെപ്പും എട്ടിന് ഇളനീർ ആട്ടവും നടക്കും. ജൂൺ 24ന് തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും തിരക്ക് നിയന്ത്രിക്കാനും പോലീസിന്റെയും ദേവസ്യത്തിന്റെയും സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button