കൊട്ടിയൂർ വൈശാഖ മഹോത്സവം ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിൽ എത്തി.

കൊട്ടിയൂരിൽ ശിവപാർവതിമാരുടെ ബിംബങ്ങളും മുതിരേരി വാളും ഭണ്ഡാരം എഴുന്നള്ളത്തും അക്കരെ സന്നിധാനത്ത് എത്തി. അക്കരെ കൊട്ടിയൂരിൽ നിത്യ പൂജകൾ തുടങ്ങി ഇന്ന് പെരുമാളിന്റെ ആദ്യ ശിവേലി. ഭണ്ഡാരം എഴുന്നള്ളത്ത് ശനിയാഴ്ച പുലർച്ചയോടെയാണ് അക്കരെ കൊട്ടിയൂരിൽ എത്തിയത്. മണത്തണയിൽവിവിധ പ്രദേശങ്ങളിൽ പ്രത്യേക പൂജകൾ കഴിഞ്ഞതിനുശേഷം അടിയന്തരയോഗം ചേരുന്നതോടുകൂടിയാണ് കരിമനക്കൽ ഗോപുരത്തിൽ ഭണ്ഡാരം എഴുന്നള്ളത്തിനുള്ള ചടങ്ങുകൾ തുടങ്ങിയത്. പെരുമണ്ണൻ കാവ് തീണ്ടി കരിമ്പനക്കൽ ഗോപുരത്തിൽ എത്തി. അനുമതി നൽകിയതോടെയാണ് ഭണ്ഡാരം എഴുന്നള്ളത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയത്. സമുദായിയെയും മണാളനെയും ആചാരപൂർവ്വം വിളിച്ച് അറയുടെ താക്കോൽ കൈമാറും. സമുദായയുടെയും പൂരാളന്മാരുടെയും സാന്നിധ്യത്തിൽ ഏഴില്യക്കാർ ഗോപുരത്തിലെ നിലവറ തുറന്ന് സ്വർണ കുടം വെള്ളിക്കുടം തിരുവാഭരണങ്ങൾ സ്വർണ്ണ ഗോളപൂജ പാത്രങ്ങൾ വെള്ളിവിളക്ക് തുടങ്ങിയവ പുറത്തെടുക്കുന്നു. പൂതാനുക്കൾ തറയിൽ നിരത്തി വെച്ചതിനുശേഷം പ്രത്യേക പൂജകൾ നടക്കും. പിന്നെ ഭണ്ഡാരം എഴുന്നള്ളത്ത് തുടങ്ങും .




