Uncategorized
പെരിയ ഇരട്ടക്കൊലക്കേസ്: കൂട്ടപരോള്‍ വിവാദമായതിന് പിന്നാലെ നാല് പ്രതികളുടെ പരോള്‍ തടഞ്ഞെന്ന് സൂചന

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ടപരോള്‍ വിവാദമായതിന് പിന്നാലെ നാല് പ്രതികളുടെ പരോള്‍ തടഞ്ഞതായി സൂചന. പരോള്‍ ലഭിച്ചിട്ടും നാല് പ്രതികളെ ജയിലില്‍ നിന്ന് പുറത്തിറക്കിയില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നാല് പ്രതികള്‍ക്ക് ജയിലില്‍ നിന്ന് ഇറങ്ങാന്‍ അനുമതി നല്‍കിയില്ലെന്നാണ് വിവരം. കേസില്‍ ആറ് പ്രതികള്‍ പരോള്‍ ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വിവാദമായത്. ചട്ടങ്ങള്‍ ലംഘിച്ച് എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് പരോള്‍ നല്‍കി എന്നായിരുന്നു ഉയര്‍ന്ന പരാതി.




