Uncategorized

മിൽമ പാൽ വില വർധനവ്; കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അംഗീകരിച്ചത്, പുതിയ മന്ത്രിയോട് ചോദിക്കേണ്ട; എ കെ ആന്റണി

മിൽമ പാൽ വില വർധനവിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് എ കെ ആന്റണി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അംഗീകരിച്ചത് ആണ്. അത് പുതിയ മന്ത്രിയോട് ചോദിക്കേണ്ടെന്നും എ കെ ആന്റണി വ്യക്തമാക്കി. കേരളത്തിൽ യുഡിഎഫിന്റെ ചരിത്രത്തിൽ ഇത്രയേറെ വനിതാ സാമാജികർ നിയമസഭയിൽ ഇതിനുമുമ്പ് എത്തിയിട്ടില്ല.

ഇടതുപക്ഷത്തിന്റെ കോട്ടയായ കൊല്ലം തിരിച്ചു പിടിക്കാൻ ആയതിൽ പ്രധാന പങ്കുവഹിച്ചത് ബിന്ദു കൃഷ്ണ, മാർക്സിസ്റ്റ് പാർട്ടിയോട് പൊരുതിയാണ് ബിന്ദു കൃഷ്ണ ജയിച്ചത്. പഴയ കാലമല്ല സ്ത്രീകൾ അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് എത്തി. വർഷങ്ങളായി സ്ത്രീകൾക്ക് വേണ്ടി പോരാടുന്നയാളാണ് ബിന്ദു കൃഷ്ണ.

കൊല്ലത്ത് നിന്ന് പൊരുതി ജയിച്ചു വന്ന ബിന്ദു കൃഷ്ണയോട് എനിക്ക് ഒന്നും ഉപദേശിക്കാൻ ഇല്ല. തൊഴിൽകോടിനെതിരെ തൊഴിലാളികൾക്കായി നിലകൊള്ളുന്ന ആളായി മാറാൻ ബിന്ദു കൃഷ്ണക്ക് ആകട്ടെ എന്നും ആശംസിക്കുന്നുവെന്നും എ കെ ആന്റണി പറഞ്ഞു.

ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമായി ഞങ്ങളെ പ്രചോദിപ്പിച്ച ആളാണ് ആന്റണിയെന്ന് ബിന്ദു കൃഷ്‌ണ പറഞ്ഞു. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മനസ്സിലാക്കാൻ ധവളപത്രം നോക്കൂവെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button