Uncategorized

സുരക്ഷിതമായ യാത്രയ്ക്ക് മലയാളംപടി എസ് വളവിന് പഞ്ചായത്തിന്റെ കൈത്താങ്ങ്.

2024 നവംബറിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ച മലയാംപടി എസ് വളവ്.കൂടാതെ വാഹനങ്ങൾ അപകടത്തിൽപ്പെട്ട് പരിക്കേറ്റവർ നിരവധി. അത്തരത്തിൽ വാഹന യാത്രക്കാരുടെ പേടിസ്വപ്നമായ മലയാംപടി എസ് വളവിൽ ഇനി സുരക്ഷിതമായി യാത്ര ചെയ്യാം. 13 ലക്ഷത്തോളം രൂപ മുടക്കിയാണ് എസ് വളവിൽ പഞ്ചായത്ത് സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയത്. കേളകം പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്നതാണ് മലയാളം പടി എസ് വളവ്. ഏലപീടിക ഭാഗത്തുനിന്നും കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണാണ് അപകടങ്ങൾ സംഭവിക്കുന്നത്. അതിന് താൽക്കാലിക പരിഹാരമായാണ് കോൺക്രീറ്റ് പാരപ്പറ്റും ക്രാഷ് വാരിയറും നിർമ്മിച്ചത് കൂടാതെ കരിങ്കൽകെട്ട് സൈഡ് ബെൽറ്റ് നിർമ്മാണം എന്നിവയും പൂർത്തീകരിച്ചിട്ടുണ്ട് അടുത്ത ദിവസം തന്നെ റോഡിൽ സൈൻ ബോർഡുകളും സ്ഥാപിക്കും. 56 മീറ്റർ നീളത്തിലാണ് ക്രാഷ് വാരിയർ സ്ഥാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button