Uncategorized
സ്വദേശി പൗരന്റെ മൊബൈൽ ദുരുപയോഗം ചെയ്ത് പണം തട്ടി; ബഹ്റൈനിൽ ഹോം നഴ്സിന്റെ ശിക്ഷ ശരിവെച്ചു

ബഹ്‌റൈനില്‍ പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന സ്വദേശി പൗരന്റെ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ഹോം നഴ്‌സിന് വിധിച്ച ജയില്‍ ശിക്ഷ ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി ശരിവെച്ചു. പ്രതിക്ക് വിചാരണ കോടതി വിധിച്ച 10 വര്‍ഷം തടവും 5,000 ബഹ്‌റൈനി ദിനാര്‍ പിഴയും തുടരുമെന്ന് കോടതി വ്യക്തമാക്കി. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
ഏഷ്യന്‍ വംശജയായ ഹോം നഴ്‌സ് പരിചരിച്ചിരുന്ന രോഗിയുടെ അവസ്ഥ മുതലെടുത്താണ് സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രോഗിയുടെ മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് അനധികൃതമായി പണം കൈമാറുകയായിരുന്നു.




