Uncategorized

പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം; പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

പത്തനംതിട്ട: പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം. സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശി പിടിയിലായി. ഇന്നലെ രാത്രിയോടെയാണ് കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിൽ ദീപാ വർമ്മയുടെ വീട്ടിൽ മോഷണ ശ്രമം നടന്നത്. പശ്ചിമബംഗാൾ സ്വദേശി സുധാകർ (46) ആണ് പിടിയിൽ ആയത്. കള്ളനെ സിസിടിവിയിലൂടെ കണ്ട ദീപാ വർമ്മ ബഹളം വെച്ചപ്പോൾ സമീപത്ത് ഉള്ള ബന്ധു എത്തിയാണ് കള്ളനെ പിടികൂടിയത്. ഉടൻ പന്തളം പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button