കൊളക്കാട് താന്നിക്കുന്നിൽ അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി..

അമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തിയ മകൻ ക്രിസ്റ്റിയെ കൊളക്കാട് താന്നിക്കുന്നിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ ബുധനാഴ്ച മൂന്നരയോടെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഏപ്രിൽ 24ന് രാത്രിയാണ് കൊളക്കാട് താന്നിക്കുന്നിലെ മഠത്തി പറമ്പിൽ ഗീതമ്മയെ മകൻ ക്രിസ്റ്റി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പോലീസ് അപേക്ഷ നൽകിയതിനെ തുടർന്നാണ് കസ്റ്റഡിയിൽ ലഭിച്ചത്. വീട്ടിലെത്തിച്ച പ്രതിയെ കൊല നടന്ന മുറിയിലും തെളിവെടുപ്പ് നടത്തിയ ശേഷം കേളകം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേളകം എസ് ഐ മുഹമ്മദാലി, പേരാവൂർ എസ് ഐ റോബിൻസൺ, സി വി ഗംഗാധരൻ,എ എസ് ഐ മാരായ സിജു ജോണി കെ ശ്രീജിത്ത്, റംല ബീവി,വികാസ് കുമാർ,സീനിയർ സിവിൽ പോലീസ് ഓഫീസർ എം വി ജിജേഷ്, സിവിൽ പോലീസ് ഓഫീസർമാരായ നിതിൻ ചാക്കോ രജനി രാജ് എന്നിവരടങ്ങിയ സംഘത്തിൻ്റെ കനത്ത സുരക്ഷയിലാരുന്നു കൊളക്കാട് താന്നിക്കുന്നിലെ വീട്ടിൽ തെളിവെടുപ്പ് നടത്തിയത്




