Uncategorized

കണ്ണാടിപ്പറമ്പ് ബൈക്കപകടം: നൂഞ്ഞേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് മുൻപിൽ ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ചേലേരിമുക്ക് നൂഞ്ഞേരിയിലെ മുഹമ്മദ് കുഞ്ഞി -ജുബൈരിയത്ത് ദമ്പതികളുടെ മകൻ പി.കെ സൂഫിയാൻ (18) ആണ് മരിച്ചത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്ന സൂഫിയാൻ, എസ്.എസ്.എഫ് ചേലേരി യൂണിറ്റ് ഫിനാൻസ് സെക്രട്ടറിയുമാണ്. എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദു‌ൾ റഷീദ് ദാരിമിയുടെ പേരക്കുട്ടിയാണ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സിനാൻ, സിദ്ഫ എന്നിവരാണ് സഹോദരങ്ങൾ.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ബൈക്കും സ്‌കൂട്ടിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് യാത്രികനായ സുഫിയാൻ സളിന് മുന്നിലുള്ള നടപ്പാതയുടെ കൈവരിയിൽ (Handrail) തലയിടിച്ചാണ് മരണപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീഴുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സുഫിയാന്റെ ആകസ്മിക വിയോഗത്തിന്റെ വലിയ ഞെട്ടലിലാണ് നാട്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button