Uncategorized

ചരിത്രം കുറിച്ച് ബ്രസീൽ വനിതാ താരം; ടി 20 യിൽ ഒരു മത്സരത്തിൽ ഒമ്പത് വിക്കറ്റ് നേടുന്ന ആദ്യ ബൗളർ

ഫുട്ബാളിൽ ചരിത്രനേട്ടങ്ങൾ ഏറെയുണ്ട് ബ്രസീലിന്. എന്നാൽ ഈ ചരിത്ര നേട്ടത്തിന്റെ വാർത്ത വരുന്നത് ക്രിക്കറ്റിൽ നിന്നാണ്. അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിലെ ഒരു ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി മാറിയാണ് റെക്കോർഡ്.

ബ്രസീലിന്റെ വനിത താരം ലോറ കാർഡോസോ ആണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. പുരുഷ, വനിത ട്വന്റി20യിൽ ഇതുവരെ ആരും ഒമ്പത് വിക്കറ്റ് സ്വന്തമാക്കിയിട്ടില്ല.ലെസോത്തോക്കെതിരായ മത്സരത്തിൽ മൂന്ന് ഓവറിൽ രണ്ട് മെയ്ഡനുൾപ്പെടെ വെറും നാല് റൺസ് വിട്ടുകൊടുത്താണ് കാർഡോസോ ഒമ്പതുപേരെ മടക്കിയത്. ആദ്യ ഓവറിൽ ഹാട്രിക്കോടെ തുടങ്ങി രണ്ടാമത്തേതിൽ നാലും മൂന്നാമത്തേതിൽ രണ്ടും വിക്കറ്റ് കൈക്കലാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രസീൽ 203 റൺസ് വിജയ ലക്ഷ്യമാണ് കുറിച്ചത്. പക്ഷേ ലെസോത്തോക്ക് 6.2 ഓവറിൽ വെറും 13 റൺസിന് എല്ലാവരും പുറത്താ‍യതോടെ ബ്രസീലിന് 189 റൺസ് ജയം. 2025ൽ മ്യാന്മറിനെതിരെ ഭൂട്ടാൻ പുരുഷ താരം സോനം യെഷെ ഏഴ് റൺസ് വഴങ്ങി എട്ട് വിക്കറ്റ് നേടിയതാണ് നിലവിലെ റെക്കോർഡ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button