Uncategorized

മറയൂരിൽ കാട്ടുപോത്ത്; പഞ്ചായത്ത് ഓഫീസിലും ഹോട്ടലിലും പരാക്രമം

മറയൂർ പഞ്ചായത്തിൽ പരാക്രമവുമായി കാട്ടുപോത്ത്. മറയൂര്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയ കാട്ടുപോത്തിനെ പുറത്തിറക്കാൻ പെടാപാട് പെട്ടു. സെക്രട്ടറിയുടെ മുറിയിൽ ആണ് കാട്ടുപോത്ത് കുടുങ്ങിയത്. വനം വകുപ്പും നാട്ടുകാരും നടത്തിയ പരിശ്രമത്തിനൊടുവിൽ ആണ് ഇതിനെ പുറത്തിറക്കിയത്. പിന്നാലെ ഹോട്ടലിനുള്ളിലും ഇത് കയറുകയായിരുന്നു.

പഞ്ചായത്തിനുള്ളിലേയും ഹോട്ടലിനുള്ളിലേയും ഉപകരണങ്ങൾ നശിപ്പിച്ചു. പിന്നാലെ പോത്ത് മറ്റുചില കടകളിലേക്കും ഓടിക്കയറി. നഗരത്തിലൂടെ കാട്ടുപോത്ത് പരക്കം പാഞ്ഞത് ആളുകളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി. ആളുകള്‍ കൂടി നില്‍ക്കുന്നതും വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നതും കാട്ടുപോത്തിനെ പ്രകോകപ്പിക്കുന്നുണ്ട്. മറയൂര്‍ ഡിവിഷനിലെ ആര്‍ആര്‍ടി സംഘം സ്ഥലത്തുണ്ട്. കാട്ടുപോത്തിനെ ഓടിച്ച് വന മേഖലയിലേക്ക് തുരത്താനുള്ള ശ്രമം ആരംഭിച്ചു.അതിനിടെ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ 2 പേർക്ക് പരിക്ക് പറ്റി. കുമുട്ടാംകുഴി ആദിവാസി ഉന്നതിയിലെ കാമാക്ഷി, സെൽവി എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പഞ്ചായത്ത് ഓഫിസിലും ഹോട്ടലിലും കയറിയ അതേ കാട്ടുപോത്താണ് ആക്രമിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button