Uncategorized
കേളകം ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ‘മഴയെത്തുംമുമ്പേ ` എന്ന പേരിൽ പകർച്ചവ്യാധി പ്രതിരോധ യത്നത്തിന് തുടക്കമായി.

കേളകം ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ‘മഴയെത്തുംമുമ്പേ ` എന്ന പേരിൽ പകർച്ചവ്യാധി പ്രതിരോധ യത്നത്തിന് തുടക്കമായി. കുണ്ടേരിയിൽ നടന്ന പരിശീലന ക്ലാസ്സ് ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു മുഞ്ഞനാട്ട് ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ എസ്സ്.ടി.രാജേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പക്ടർ അഭിലാൽ പരിശീലന ക്ലാസ്സുടുത്തു. സുമേഷ് തത്തു പാറ, രശ്മി അനിൽ, ശോഭ രാജേന്ദ്രൻ എന്നിവ സംസാരിച്ചു. ആദ്യ ഘട്ട പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 22.3.2026 ന് വാർഡിലെ 329 വീടുകളിലും ലഘുലേഖ വിതരണം ചെയ്യും. രണ്ടാം ഘട്ടത്തിൽ പൊതു സ്ഥാപനങ്ങളും പാതയോരങ്ങളും ശുചീകരിക്കും




