Uncategorized

കെ ആര്‍ ജയാനന്ദയുടെ സ്ഥാനാര്‍ത്ഥിത്വം;ശക്തമായ എതിര്‍പ്പുമായി ഡിവൈഎഫ്‌ഐ,ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കാൻ ആവശ്യം

കാസർകോട് : മഞ്ചേശ്വരത്ത് കെ ആര്‍ ജയാനന്ദയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ശക്തമായ എതിര്‍പ്പുമായി ഡിവൈഎഫ്‌ഐ. സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നേരിട്ടെത്തി എതിര്‍പ്പ് അറിയിച്ചു. ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. യുഡിഎഫിനെ സഹായിക്കുന്ന നിലപാട് ശരിയല്ലയെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍കുമെന്നും ഭീഷണി ഉണ്ട്.

ഇത്തവണ പാര്‍ട്ടി വോട്ടുകള്‍ പാര്‍ട്ടിയിലെക്ക് തന്നെ എത്തിച്ചേരേണ്ടതുണ്ടെന്നും അത് കൊണ്ട് പൊതുസമ്മതന്‍ ആയ ഒരു സ്ഥാനാര്‍ത്ഥിയെ പരിഗണിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചു. ഷാനവാസ് പാദൂരിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിലടക്കം പ്രവർത്തകരുടെ പോസ്റ്റുകൾ ഉയരുന്നുണ്ട്.ഇന്നലെ ചേർന്ന സിപിഐഎം കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് കെ ആര്‍ ജയാനന്ദയുടെ സ്ഥാനാർത്ഥിത്വം തീരുമാനിച്ചത്. നേരത്തെ ചര്‍ച്ചകളില്‍ മുന്നില്‍ നിന്നിരുന്ന ഷാനവാസ് പാദൂരിനെ മത്സരിപ്പിച്ചാല്‍ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുമെന്ന വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയിലുണ്ടായി. തുടര്‍ന്നാണ് കെ ആര്‍ ജയാനന്ദയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. സിപിഐഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ജയാനന്ദ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button