Uncategorized
മദ്യലഹരിയിൽ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടിപാർലറും എറിഞ്ഞുതകർത്തു;മൂന്ന് പേർക്ക് പരിക്ക്, പ്രതി പിടിയിൽ

കോഴിക്കോട് : മദ്യലഹരിയില്‍ യുവാവ് സ്റ്റുഡിയോയും ബ്യൂട്ടി പാര്‍ലറും എറിഞ്ഞു തകര്‍ത്തു. കോഴിക്കോട് എന്‍ഐടി ക്യാമ്പസിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ആക്രമണത്തില്‍ എന്‍ഐടിയിലെ വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ബിജു എന്നയാളാണ് മദ്യലഹരിയിലെത്തി സ്ഥാപനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. സ്ഥാപനങ്ങളുടെ മുന്നിലെത്തിയ ഇയാള്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ സ്ഥാപനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. സ്റ്റുഡിയോ ഉടമ വിഷോഭ്, ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരന്‍, ബ്യൂട്ടി പാര്‍ലറിലെത്തിയ വിദ്യാര്‍ത്ഥി എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ ബിജുവിനെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.




