Uncategorized

പ്രശസ്ത ഗായിക ഗീത പട്നായിക് അന്തരിച്ചു

ഒഡിയ സംഗീത ലോകത്തെ അതുല്യ പ്രതിഭയും പ്രശസ്ത പിന്നണി ഗായികയുമായ ഗീത പട്നായിക് (73 )അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരം കട്ടക്കിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മസ്തിഷ്‌കാഘാതത്തെ തുടർന്നാണ് മരണം. കഴിഞ്ഞ വ്യാഴാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴാണ് മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്.

പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന സംഗീത ജീവിതത്തില്‍ ഒഡിയ സംഗീത ഇതിഹാസം അക്ഷയ മൊഹന്തിക്കൊപ്പം പാടിയ പാട്ടുകളിലൂടെയാണ് ഗീത പട്‌നായിക് ഏറെ ശ്രദ്ധിക്കപ്പെട്ടത്. നിരവധി പ്രമുഖർ അവരുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. തിങ്കളാഴ്ച കട്ടക്കിലെ വസതിയിൽ മൃതദേഹം എത്തിച്ചതിനുശേഷം, സതി ചൗരയിലെ ശ്മശാനത്തിൽ അന്ത്യകർമങ്ങൾ നടത്തും. എളിമയും മൃദുഭാഷിയുമായ കലാകാരിയായി അറിയപ്പെടുന്ന ഗീതയുടെ മരണം ഒഡിയ സിനിമയിലും സംഗീതപ്രേമികളിലും വലിയ നിരാശയാണ് ഉണ്ടാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button