Uncategorized

രാഹുൽ മാങ്കൂട്ടത്തിൽ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴിയാണ്: ജസ്‌ല മാടശേരി

മലപ്പുറം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായുള്ള ചാറ്റ് പുറത്ത് വിട്ട് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്‌ല മാടശേരി. രാഹുൽ മാങ്കൂട്ടത്തിൽ വെറും കോഴിയല്ലയെന്നും കുരുപ്പ് പിടിച്ച കോഴിയാണെന്നും ജസ്‌ല ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മാന്യന്മാരുടെ മഹാസംഗമം കണ്ട് ഓക്കാനം വരുന്നുവെന്നും വേണ്ടാ വേണ്ടാന്നുവെച്ചിരിക്കുമ്പോയാണ് അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ എന്നും ജസ്‌ല പറഞ്ഞു.

അവനുമായുള്ള ചാറ്റ് അവിടെ വെച്ച് നിർത്തിയതുകൊണ്ട് ഇതിൽ മോശമായൊന്നും ഇല്ലെന്ന് ജസ്‌ല പറഞ്ഞു. അവൻ മോശക്കാരനല്ലെന്ന് ന്യായീകരിക്കുന്നവർക്ക് ഇത് ഉപകരിച്ചേക്കാമെന്നും ജസ്‌ല പറഞ്ഞു. സ്ത്രീ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ്രയായി ഇലക്ഷനുകളിൽ മത്സരിക്കുന്നതെങ്കിൽ കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേൽ കയറി ആവും ആ സ്ഥാനാർത്ഥിത്വമെന്നും ജസ്‌ല പറഞ്ഞു.

നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് സഹയാത്രിക എം എ ഷഹനാസ് രംഗത്ത് എത്തിയിരുന്നു. രാഹുൽ കോഴിയാണെന്ന് പണ്ടേ അറിയാമെന്നും ഹേമ കമ്മീഷൻ പോലെ ഒരു കമ്മീഷൻ വെച്ച് കോൺഗ്രസിലെ വനിതകളുടെയും രാഹുലിന്റെയും ഫോൺ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും എം എ ഷഹനാസ് പറഞ്ഞു.

അഭിമുഖം എടുത്ത ന്യൂസ് ചാനലിനോട് പുച്ഛം തോന്നുകയാണെന്നും രാഹുൽ ഉയർത്തിയ കാര്യങ്ങളിൽ മുഖത്ത് നോക്കി മറുപടി പറയാനുള്ള ആർജവം തനിക്കുണ്ടെന്നും ഷഹനാസ് പറഞ്ഞു.

ചാനലിൽ ഇരുന്നത് പോലെ തനിക്ക് മുൻപിൽ വന്നിരിക്കാൻ രാഹുലിന് ധൈര്യമുണ്ടോ എന്നും ഷഹനാസ് വെല്ലുവിളിച്ചു. വീട്ടിൽ പോയി രാഹുലിനെ ചോദ്യം ചെയ്യാനുള്ള കപ്പാസിറ്റി ഉള്ളയാളാണ് താൻ. പലതരത്തിൽ താൻ സമൂഹത്തിൽ സജീവമായിരിക്കുന്നയാളാണ്. എല്ലാ കോഴികൾക്കുമെതിരെ സ്ത്രീകൾക്ക് പരാതിയുമായി നീങ്ങാൻ കഴിയില്ല. രാഹുലിന്റെ ഒപ്പം ഒരു സെൽഫി പോലും തന്റെ കയ്യിൽ ഇല്ല എന്നും ഷഹനാസ് പറഞ്ഞു. ഓരോ സ്ത്രീയെയോയും എങ്ങനെ മാനിപ്പുലേറ്റ് ചെയ്യണം എന്നറിയുന്ന ഒരു പീഡനവീരനാണ് രാഹുൽ എന്നും ഷഹനാസ് ആഞ്ഞടിച്ചു.

ജസ്‌ല മാടശേരിയുടെ പോസ്റ്റിൻ്റെ പൂർണ്ണരൂപം

ദീർഘവീക്ഷണം.

ഒരാളുടെ പോക്ക് കണ്ടാൽ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവ്. കോഴികളെ കിലോമീറ്ററുകൾ അപ്പുറത്തൂന്ന് മണക്കും. ഇതൊക്കെ എനിക്ക് അല്പം കൂടുതലുണ്ട് എന്ന അഹങ്കാരം ഉണ്ടായിരുന്ന്. ചെറുതായി ഉണ്ട്. എവിടെ സ്റ്റോപ്പ്‌ ഇടണം. എന്ന് ഭംഗിയായി അറിയാം.
ഇതിലൊരു മോശവുമില്ല. രസമായി കാണാനുള്ളതേ ഉള്ളൂ. ഇത്രയും നിഷ്കളങ്കരായ ഏട്ടായിമാർ എത്രയുണ്ടെന്നോ. നിങ്ങളുവിചാരിക്കും മാങ്ങാക്കൂട്ടം മാത്രമാണെന്ന്. പെണ്ണുങ്ങളോട് പരിധി വിട്ട് വീമ്പു കളിച്ചാൽ. കൊറേയെണ്ണത്തിന്റെ വൃത്തികെട്ട മുഖമൂടി അഴിച്ചുപറിച്ചു വസ്ത്രാക്ഷേപം നടത്തും.

ഈ സിസ്റ്റം മാറണമെങ്കിൽ എല്ലാത്തിനെയും വലിച്ചു പറിച്ചു കാണിക്കണമെങ്കിൽ കേരളത്തിലെ മിടുക്കികളായ നിങ്ങളിന്നോളം കാണാത്ത തന്റേടം കയ്യിലുള്ള അനേകം സ്ത്രീകളുണ്ട് ഇവിടെ. ഒരുമിച്ചു കൈചേർത്ത് പിടിച്ചാൽ പിഴുതെറിയാൻ കഴിയുന്ന അനേകം കാര്യങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞു മാറ്റമായവർ. മാന്യതയുടെ പാവത്താന്റെ മുഖംമൂടി അണിഞ്ഞു നിയമസഭയിൽ ഇരിക്കുന്ന മന്ത്രി പുത്രന്മാരുടെ വരെ. വെറുതെ കൊങ്ങികൾ over ആക്കി ചളമാക്കണ്ട. സ്ത്രീ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ്രയായി ഇലക്ഷനുകളിൽ മത്സരിക്കുന്നതെങ്കിൽ. കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേൽ കയറി ആവും ആ സ്ഥാനാർഥിത്വം.

രാഹുൽ വെറും കോഴിയല്ല. കുരുപ്പ് പിടിച്ച കോഴിയാണ്. മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നു. വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ. അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ. ഈ ചാറ്റ് അവിടെ വെച്ച് ഞാൻ നിർത്തിയത് കൊണ്ട് ഇതിൽ മോശമായൊന്നും ഇല്ല. അവൻ മോശക്കാരനല്ലെന്നു ന്യായീകരിക്കുന്നവർക്ക് ഉപകരിച്ചേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button