Uncategorized

ബേപ്പൂരില്‍ പി.വി.അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി; സ്ഥിരീകരിച്ച് കെപിസിസി അധ്യക്ഷന്‍

ബേപ്പൂരിൽ പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പി.വി.അൻവർ അടുത്ത ബേപ്പൂർ എംഎൽഎ ആകുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. ആദ്യമായാണ് അൻവർ സ്ഥാനാർഥിയാകുമെന്ന് ഔദ്യോഗിക നേതൃത്വത്തിൽ നിന്ന് പ്രതികരണം ഉണ്ടാകുന്നത്. യുഡിഎഫിന്റെ ആദ്യ സ്ഥാനാർഥിപ്രഖ്യാപനം കൂടിയാണിത്.
ബേപ്പൂരിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചെന്ന് പി.വി. അൻവർ നേരത്തെ മനോരമന്യൂസിനോടു പറഞ്ഞിരുന്നു. ഉറപ്പ് കിട്ടാതെ വെയിൽ കൊള്ളില്ലല്ലോയെന്നും ഔദ്യോഗിക പ്രഖ്യാപനം നേതൃത്വം നടത്തുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.

പി.വി. അൻവർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം ആരംഭിച്ചിരുന്നു. ലീഗ് നേതാവ് എം.സി മായിൻ ഹാജി ഉൾപ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അൻവർ നേരിട്ട് കണ്ട് പിന്തുണ തേടിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അൻവറിലൂടെ ശക്‌തമായ മൽസരം കാഴ്‌ച വയ്ക്കാനാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബേപ്പൂരിൽ വിജയിച്ചത്. എന്നാൽ ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് മികച്ച നേട്ടമുണ്ടാക്കാനായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button