Uncategorized

ഇരിട്ടി കൂട്ടുപുഴയിൽ ബന്ധുവിട്ടില്‍ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു

ഇരിട്ടി:ബന്ധുവിട്ടില്‍ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു.വീരാജ് പേട്ടയിലെ പള്ളിയല്‍തൊടിയില്‍ പി.എം മുബഷീറ (24) ആണ് കൂട്ടുപുഴ തൊട്ടിപ്പാലത്തെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്.വീരാജ് പേട്ടയില്‍ നിന്ന് തൊട്ടിപ്പാലത്തെ ഭര്‍തൃസഹോദരിയുടെ വീട്ടില്‍ ശനിയാഴ്ച വിരുന്നിന്നെത്തിയതായിരുന്നു യുവതി .ഞായറാഴ്ച്ച രാത്രിയോടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ബന്ധുക്കളും നാട്ടുകാരും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീരാജ് പേട്ടപള്ളിയില്‍ തൊടിയില്‍ മൊയ്തീന്‍ – സുബൈദ ദമ്പതികളുടെ മകളാണ്
ഭര്‍ത്താവ്: എ.എ.മുഹമ്മദ് റിയാസ് (പൊന്നപ്പ സന്ത)
ഒന്നര വയസ്സുകാരി ഫാത്തിമ നൈസ ഏകമകളാണ്
ഖബറടക്കം ഇന്ന് വൈകിട്ട് വീരാജ്‌പേട്ട പൊന്നപ്പസന്ത ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button