Uncategorized

കോടതി നടപടികളിൽ വീഴ്ച വരുത്തിയ ചുങ്കക്കുന്ന് പൊട്ടoതോട് ഉന്നതിയിലെ കുടുംബങ്ങളുടെ വീടും സ്ഥലവും വിൽക്കാൻ കോടതി നോട്ടീസ്

ചുങ്കക്കുന്ന്: നാലു പേർക്ക് ജാമ്യം നിന്ന് കോടതി നടപടികളിൽ വീഴ്ച വരുത്തിയ ചുങ്കക്കുന്ന് പൊട്ടoതോട് ഉന്നതിയിലെ കുടുംബങ്ങളുടെ വീടും സ്ഥലവും വിൽക്കാൻ കോടതി നോട്ടീസ്. 2022 ൽ പൊട്ടംതോടിലെ വെളുക്കാൻ 4 പേർക്ക് ജാമ്യം നിൽക്കുകയും, പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യം നിന്ന വെളുക്കനോട് 40000 രൂപ കോടതി പിഴകുടിശിക അടക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുടിശിക അടക്കാൻ സാധിക്കാതെ വന്നതാടെയാണ് ജാമ്യം നിന്ന വെളുക്കൻ്റെ പേരിലുള്ളവസ്തുക്കൾ വിൽപ്പന നടത്താൻ കോടതി നോട്ടീസ് നൽകിയത്. വർഷങ്ങൾക്ക് മുൻമ്പേ ജാമ്യം നിന്ന വെളുക്കനും വെളുക്കൻ്റെ മകനും മരിച്ചു. നിലവിൽ ഭാര്യ ശാന്ത മകൻ്റെ മകൾ ബിന്ദു, ബിന്ദുവിൻ്റെ മക്കൾ എന്നിവർ അടങ്ങുന്ന കുടുംബമാണ് വെളുക്കൻ്റെ വീട്ടിൽ താമസിക്കുന്നത്. ഇവർക്കും കോടതി
നോട്ടീസ് നൽകി. വീട് മറ്റൊരാൾ നിർമിച്ച് നൽകിയതാണ്. വീടും സ്ഥലവും വിൽപ്പനക്കായതോടെ എങ്ങോട്ട് പോകുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് കുടുംബം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button