Uncategorized
കാക്കനാട് ജയിലിലെ റീല്‍സ് ചിത്രീകരണം: പൊലീസില്‍ പരാതി നല്‍കി ജയില്‍ സൂപ്രണ്ട്

കാക്കനാട് ജയിലിലെ റീല്‍സ് ചിത്രീകരണത്തില്‍ പൊലീസില്‍ പരാതി നല്‍കി ജയില്‍ സൂപ്രണ്ട്. അനുമതിയില്ലാതെ ജയിലിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് പിന്നാലെയാണ് പരാതി നല്‍കിയത്. ഇന്‍ഫോപാര്‍ക്ക് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ജയിലിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.




