Uncategorized
മാലൂരിൽ സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

മാലൂർ: മാലൂരിൽ സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. കാഞ്ഞിലേരി സ്വദേശികളായ വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. മാലൂർ പൂവം പൊയിലിൽ വാഴത്തോട്ടത്തിലാണ് സ്ഫോടനം. പന്നിപ്പടക്കം പൊട്ടിത്തെറിച്ചതാണെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റവർ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി.




