Uncategorized

പെസഹാ വ്യാഴം, ദുഃഖ ശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിഷേധം

കോഴിക്കോട്: പെസഹാ വ്യാഴം, ദുഃഖശനി, ഈസ്റ്റർ ദിനങ്ങളിൽ പരീക്ഷകൾ നിശ്ചയിച്ച നടപടിക്കെതിരെ പ്രതിഷേധം. കെഎൽസിഎ കോഴിക്കോട് അതിരൂപത രൂപത സമിതിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വിശ്വാസികൾ ആരാധനയിലും ആത്മീയ പ്രവർത്തനങ്ങളിലും മുഴുകേണ്ട ദിനത്തിൽ പരീക്ഷകൾ നടത്തുന്നത് മതവിശ്വാസങ്ങളെയും അവകാശങ്ങളെയും അവ​ഗണിക്കുന്നതാണെന്ന് സമിതി ആരോപിച്ചു.

വിദ്യാർത്ഥികളെ വിശുദ്ധവാര ദിനത്തിൽ പരീക്ഷയെഴുതാൻ നിർബന്ധിക്കുന്നത് ക്രൈസ്തവ സമൂഹത്തോടുളള അനീതിയാണെന്നും ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് പരീക്ഷ തീയതികൾ പിൻവലിച്ച് പുനഃക്രമീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. തീരുമാനം തിരുത്താത്ത പക്ഷം ശക്തമായ സമര പരിപാടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കെഎൽസിഎ മുന്നറിയിപ്പ് നൽകി. മതസ്വാതന്ത്ര്യവും വിശ്വാസികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും സമിതി പറഞ്ഞു.ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ–മെയിൻ രണ്ടാംഘട്ട പരീക്ഷ തീയതികൾ കഴിഞ്ഞ ദിവസമാണ് ദേശീയ പരീക്ഷാ ഏജൻസി പ്രസിദ്ധീകരിച്ചത്. പെസഹാ വ്യാഴമായ ഏപ്രിൽ 2, ദുഃഖശനി ദിവസമായ ഏപ്രിൽ 4, ഈസ്റ്റർ ദിവസമായ ഏപ്രിൽ 5 എന്നീ തീയതികളിലും പരീക്ഷ നിശ്ചയിച്ചതാണ് പ്രതിഷേധത്തിന് കാരണം. കഴിഞ്ഞ ദിവസമാണു തീയതികൾ വ്യക്തമാക്കിയുള്ള സർക്കുലർ എൻടിഎ പ്രസിദ്ധീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button