Uncategorized
ചെറിയ പെരുന്നാളോടനുബന്ധിച്ച് മുനിറുൽ ഇസ്ലാം സഭ പേരാവൂർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെറ്റുവഴി കൃപ ഭവൻ അന്തേവാസികൾക്ക് അന്നദാനം നടത്തി

ചെറിയ പെരുന്നാളോടനുബന്ധിച്ചാണ് മുനീർ ഇസ്ലാമിക്സഭ പേരാവൂർ മഹൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെറ്റുവഴി കൃപ ഭവനിലെ മുന്നൂറോളം അന്തേവാസികൾക്ക് അന്നദാനം നടത്തിയത്. പെരുന്നാളിന്റെ ഭാഗമായി മഹലിന്റെ കീഴിലുള്ള വീടുകളിൽ നിന്ന് ശേഖരിച്ച ഭക്ഷണമാണ് കമ്മിറ്റി ഭാരവാഹികൾ കൃപാ ഭവനിൽ എത്തിച്ചത്. മഹല്ല് ഖത്തീബ് മൂസ മൗലവി, മഹല്ല് പ്രസിഡണ്ട് സി പി ച്ച് മജീദ് സെക്രട്ടറി വി കെ സാദിഖ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൂർദ്ദീൻ മുള്ളേരിക്കൽ പഞ്ചായത്ത് അംഗം കെ പി അബ്ദുൽ,റഷീദ്, യു വി റഹീം, അരിപ്പയിൽ മജീദ്, വി കെ റഫീഖ്, ശിഹാബ് ഉസ്താദ്, ഹംസബാക്കബി, മായിൻ കൊട്ടാരത്തിൽ തുടങ്ങിയവർ പങ്കെടുത്തു. അന്തേവാസികളോടൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് ഭാരവാഹികൾ കൃപ ഭവനിൽ നിന്നും മടങ്ങിയത്.




