Uncategorized
തൊടുപുഴ സ്വദേശി കുവൈത്തിൽ നിര്യാതയായി

കുവൈത്ത് സിറ്റി: ഇടുക്കി തൊടുപുഴ സ്വദേശിനി രാജി തോട്ടുംകരയിൽ രാജൻ (44) കുവൈത്തിൽ നിര്യാതയായി. അസുഖ ബാധിതയായി ഫർവാനിയ ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു.
പിതാവ്: രാജൻ. മാതാവ്: ഓമന. ഭർതാവ്: സുനീഷ്. മക്കൾ: ആനന്ദ് സുനീഷ്, അഭിനവ് സുനീഷ്. സഹോദരങ്ങൾ: റാണി,അജ്ഞ.




