24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മലയോര, ആദിവാസി പട്ടയവിതരണത്തിന്‌ പ്രത്യേക പരിപാടി
Kerala

മലയോര, ആദിവാസി പട്ടയവിതരണത്തിന്‌ പ്രത്യേക പരിപാടി

മലയോര, ആദിവാസി മേഖലകളിലെ പട്ടയവിതരണത്തിനായി പ്രത്യേക പരിപാടി ഏറ്റെടുത്തതായി റവന്യുമന്ത്രി കെ രാജൻ. പട്ടികജാതി കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ജന്മിമാരിൽനിന്നു പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ സ്ഥലത്ത് വീട് വച്ച് നൽകിയതാണ്‌ ഭൂരിഭാഗവും. ഇത്തരം ഭൂമി പഞ്ചായത്തിന്റെ പേരിൽ യഥാസമയം പോക്കുവരവ് ചെയ്യാത്തതുമൂലം ഇപ്പോഴും മുൻ ജന്മിയുടെ പേരിലാണുള്ളത്. മിക്ക പഞ്ചായത്തിലും ഭൂമി വാങ്ങിയതിന്റെ ആധാരങ്ങൾ സൂക്ഷിച്ചിട്ടില്ലാത്തതിനാൽ പോക്കുവരവും നടത്താൻ കഴിയുന്നില്ല. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി, സർക്കാരിലേക്ക് നിക്ഷിപ്തമാക്കി പുറമ്പോക്കാക്കിയശേഷമേ പട്ടയ വിതരണം നടത്താനാകൂ. സംസ്ഥാനത്താകെ ഇത്തരം ധാരാളം പ്രശ്‌നങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ, പൊതുതീരുമാനത്തിനായി തദ്ദേശഭരണമന്ത്രിയെയും പങ്കെടുപ്പിച്ച്‌ യോഗം ചേരും.

മുമ്പ്‌ പട്ടയം കിട്ടിയ കുടുംബം പട്ടയനിബന്ധന ലംഘിച്ച് വെറും ധാരണപത്രത്തിലൂടെ മറ്റൊരാൾക്ക് ഭൂമി കൈമാറ്റംചെയ്ത സംഭവങ്ങളുമുണ്ട്‌. ഇത്‌ പല കൈമറിഞ്ഞവയാണ്‌. ഇപ്പോഴത്തെ കൈവശക്കാരന് ഒരു രേഖയുമില്ല. ഒരിക്കൽ പട്ടയം നൽകിയ ഭൂമിയായതിനാൽ വീണ്ടും പട്ടയം അനുവദിക്കാനാകില്ല. ഇത്തരം കേസുകളിൽ മുമ്പ്‌ നൽകിയ പട്ടയം റദ്ദാക്കി പുതിയ പട്ടയം കൊടുക്കാവുന്നതാണോ എന്നത്‌ പരിശോധിക്കും.
ഇതിനായി പട്ടയ ഡാഷ്ബോർഡ് എന്ന ആശയത്തിന് രൂപം നൽകി. ഇതിലൂടെ ഓരോ പ്രദേശത്തെയും ഭൂമിയുടെ ലഭ്യത, പട്ടയ വിതരണത്തിനുള്ള തടസ്സം എന്നിവ ലഭ്യമാക്കുമെന്നും നജീബ്‌ കാന്തപുരത്തിന്റെ സബ്‌മിഷന്‌ മന്ത്രി മറുപടി നൽകി.

Related posts

അട്ടപ്പാടിയിലെ മാതൃശിശു മരണം: സമഗ്രപഠനം വേണം ; നിയമസഭാ സമിതി റിപ്പോർട്ട്‌ നൽകി

Aswathi Kottiyoor

ഡ്രൈവിങ്‌ ലൈസൻസ്‌ 200 രൂപയ്‌ക്ക്‌ പുതിയ കാർഡാക്കാം; ഏഴ്‌ സ്‌റ്റെപ്പിൽ സ്‌മാർട്ടാകാം

Aswathi Kottiyoor

തൊഴിലുറപ്പ് പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ നടപടി കേന്ദ്രം തിരുത്തണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox