Uncategorized

യുണൈറ്റഡ് മർച്ചന്റ് ചേംബർ കാക്കയങ്ങാട് യൂണിറ്റ് യൂത്ത് വിങ്ങ്,വനിതാ വിങ്ങ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഇഫ്താർ സംഗമവും അനുമോദന സദസും കാക്കയങ്ങാട് ശ്രീപാർവതി ഓഡിറ്റോറിയത്തിൽ നടന്നു.

കാക്കയങ്ങാട് : യുണൈറ്റഡ് മർച്ചന്റ് ചേംബർ കാക്കായങ്ങാട് യൂണിറ്റ്‌ യൂത്ത് വിങ്ങ് വനിതാ വിങ്ങ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ സംഗമവും അനുമോദന സദസ്സും കാക്കയങ്ങാട് ശ്രീപാർവതി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . യു എംസി യൂണിറ്റ് പ്രസിഡണ്ട് കെ കെ രാജീവൻ അധ്യക്ഷനായ ചടങ്ങിൽ പരിപാടിയുടെ ഉദ്ഘാടനവും ജില്ലയിലെ ഏറ്റവും മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട മുഴക്കുന്നു വില്ലേജ് ഓഫീസർ കെ പി രഞ്ജിത്തിനുള്ള അനുമോദനവും യു എം സി സംസ്ഥാന ജനറൽ സെക്രട്ടറി ടിഎഫ് സെബാസ്റ്റ്യൻ നിർവഹിച്ചു. യു എം സി ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യൂത്ത് വിങ്ങ് വനിതാ വിങ്ങ് പ്രവർത്തകരെ അനുമോദിച്ചു. യു എം സി ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ഷിനോജ് നരിത്തൂക്കിൽ മുഴക്കുന്ന് പഞ്ചായത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അനുമോദിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജാഫർ നെല്ലൂർ,വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, എടത്തൊട്ടി ഫാദർ വിൻസെൻഷ്യൻസ് പള്ളിവികാരി ഫാദർ രാജു ചൂരക്കൽ, കാക്കയങ്ങാട് ജുമാ മസ്ജിദ് ഖത്തീബ് മമ്മൂട്ടി നിസാമി, യൂണിറ്റ് ജനറൽ സെക്രട്ടറി ശശി കൃപ,കെ ടി പീതാംബരൻ, യൂത്ത് വിങ്ങ് ജില്ലാ വൈസ് പ്രസിഡണ്ട് സമീർ സുലൈമാൻ, ഒ ഹംസ, വി രാജു,ഷൈജു ജോർജ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button