Uncategorized

സിലിണ്ടറിൽ പാചക വാതകത്തിന് പകരം പച്ചവെള്ളം! പരാതിപ്പെട്ടപ്പോൾ കൈ മലർത്തി ഗ്യാസ് ഏജൻസി

ആലപ്പുഴ: അമ്പലപ്പുഴയിൽ പാചകവാതക സിലിണ്ടറിൽ പാചക വാതകത്തിന് പകരം പച്ചവെള്ളം. പുന്നപ്ര കുറവൻതോട് ഫുഡ് പ്രോഡക്ട്സ് സ്ഥാപനം നടത്തുന്ന കബീർ റഹ്മാനിയക്കാണ് വെള്ളം നിറച്ച സിലിണ്ടർ ലഭിച്ചത്. പരാതി പറഞ്ഞപ്പോൾ ഏജൻസി അധികൃതർ കൈമലർത്തിയെന്നാണ് കടയുടമ പറയുന്നത്.

മൂന്ന് ദിവസം മുൻപാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് 110 രൂപ വർധിച്ച് 1,880 രുപയായത്. ഞായറാഴ്ചയാണ് കടയുടമ ഈ വിലക്ക് പാചക വാതക സിലിണ്ടർ വാങ്ങിയത്. പാചകത്തിനിടയിൽ സിലിണ്ടർ തനിയെ ഓഫ് ആവുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് സിലിണ്ടറിൽ പച്ച വെള്ളമാണെന്ന് കണ്ടെത്തിയത്.ഗ്യാസ് ഏജൻസി വിതരണം ചെയ്ത സിലിണ്ടറിന് 38.1 കി.ഗ്രം തൂക്കമുണ്ട്. പരാതി പറഞ്ഞപ്പോൾ സംഭവത്തെപ്പറ്റി അറിയില്ലെന്നും തങ്ങൾക്ക് കൂടുതൽ ഒന്നും ചെയ്യാനില്ലെന്നുമാണ് ഏജൻസി അധികൃതർ പറഞ്ഞതെന്നും കടയുടമ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button