Uncategorized

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; ആര്യനാട് 21കാരൻ ജീവനൊടുക്കി

തിരുവനന്തപുരം: ലോൺ ആപ്പ് വഴി പണം എടുത്ത് തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെയുള്ള ഭീഷണിയെ തുടർന്ന് 21കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് എന്ന സച്ചുവാണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു. ഇതിൽ മനംനൊന്ത് മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്.

ഈമാസം ആറിന് ആത്മഹത്യയ്ക്ക് ശ്രമിച്ച ആനന്ദ്, മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തിൽ കുടുംബം പൊലീസിലും സൈബർ സെല്ലിലും പരാതി നൽകി.
ആനന്ദിന് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നതായി പിതൃസഹോദരൻ അനിൽകുമാർ റിപ്പോർട്ടർനോട് പറഞ്ഞു. യുവാക്കളുടെ ജീവൻ എടുക്കുന്ന ലോൺ ആപ്പിനെതിരെ നടപടി വേണമെന്ന് വാർഡ് മെമ്പർ സുരേഷ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button