Uncategorized

വർക്കലയിൽ ഫ്രഞ്ച് സ്വദേശിനിക്ക് വാഹനമിടിച്ച് ഗുരുതര പരിക്ക്; ഇടിച്ച വാഹനം നിർത്താതെ പോയി

വർക്കലയിൽ വിദേശ വനിത സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ച് അപകടം. അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയി. ഫ്രാൻസ് സ്വദേശിനിയായ 63 വയസ്സുകാരി ക്രിസ്ത്യൻ എമിലിയയ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. എമിലിയ തൻ്റെ ഇരുചക്ര വാഹനത്തിൽ വർക്കല ഭാഗത്തേക്ക് വരുന്നതിനിടെയാണ് വാഹനം ഇടിച്ചത്. പരിക്കേറ്റ അവരെ ഉടൻ തന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button