Uncategorized

നോമ്പുകാലത്തെ ആരോഗ്യത്തിനു ഉത്തമമായ ജീരക കഞ്ഞി വിതരണം ഇക്കുറിയും അടക്കാത്തോട് മുഹിയുദ്ദീൻ ജുമാമസ്‌ജിദിൽ മുടങ്ങിയില്ല.

അടക്കാത്തോട്: നോമ്പുകാലത്തെ ആരോഗ്യത്തിനു ഉത്തമമായ ജീരക കഞ്ഞി വിതരണം ഇക്കുറിയും അടക്കാത്തോട് മുഹിയുദ്ദീൻ ജുമാമസ്‌ജിദിൽ മുടങ്ങിയില്ല. 45 വർഷത്തിലധികമായി നോമ്പുതുറക്കുമ്പോൾ മുടങ്ങാതെ പ്രത്യേകം ജീരകകഞ്ഞി ഇവിടെ തയാറാക്കി വിശ്വാസികൾക്ക് നൽകുന്നുണ്ട്.

കഞ്ഞിയുടെ മഹത്വമറിഞ്ഞ് വീടുകളിലേക്കും കഞ്ഞി കൊണ്ടു പോകുന്നുണ്ട്. ജീരകകഞ്ഞി മാത്രം കുടിച്ചാൽ മറ്റൊരു ഭക്ഷണത്തിൻ്റെയും ആവശ്യ മില്ലെന്നാണ് വിശ്വാസികൾ പറയുന്നത്. കഞ്ഞി കുടി ച്ചാൽ ക്ഷീണം മാറികിട്ടുമെമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. പാലക്കാടൻ മട്ട അരി, തേങ്ങാപ്പാൽ, ജീരകം, ഉലുവ, വെളുത്തുളളി, ഉള്ളി എന്നിവയുടെ പ്രത്യേക മിശ്രിതത്താൽ തയാറാക്കുന്ന കഞ്ഞിയോടൊപ്പം ചെറുപയർ ഉപ്പേരിയും നൽകുന്നുണ്ട്. മുളംപൊയ്കയിൽഷറഫുദ്ദീനാണ് വർഷങ്ങളായി കഞ്ഞി തയാറാക്കുന്നത്.
എല്ലാവർക്കും ഒരുമിച്ചിരുന്ന് നോമ്പ് തുറക്കാനായി വിശാലമായ സൗകര്യവും മഹല്ല്കമ്മിറ്റി ഏർപ്പെടുത്തിട്ടുണ്ട്.
ദിനംപ്രതി നൂറുക്കണക്കിനാളുകളാണ് നോമ്പ്തുറക്കായി പള്ളിയിൽ എത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button