കൊട്ടിയൂർ പഞ്ചായത്ത് ബജറ്റ്

അടിസ്ഥാന സൗകര്യ വികസനത്തിനും കാർഷിക മേഖലയ്ക്കും പ്രാധാന്യം നൽകി കൊട്ടിയൂർ പഞ്ചായത്ത് ബജറ്റ്. 28,41,15155 രൂപ വരവും 31,73,40830 രൂപ ചെലവും 48,63823 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയ് നമ്പുടാകം അവതരിപ്പിച്ചു. കാർഷിക മേഖലയുടെ വിവിധ പദ്ധതികൾക്കായി ബജറ്റിൽ പണം വകയിരുത്തിയിട്ടുണ്ട് രോഗം വന്ന തെങ്ങുകൾ മുറിച്ചുമാറ്റി പുതിയ തൈ നടുന്നതിനായി 3,66,250 രൂപയും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ച് വിഷരഹിത പച്ചക്കറി ഉൽപാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി തൈ വിതരണം നടത്തുന്നതിനായി20,0000 രൂപയും ബജറ്റിൽ വകയിരുത്തി. കുരങ്ങു ശല്യം കുറയ്ക്കുന്നതിനായി മരുന്നു വിതരണത്തിനായി 1,00,000 രൂപയും ഫണ്ട് വകയിരുത്തിയിട്ടുണ്ട് കാർഷിക മേഖലയിൽ 17,16,230 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ലൈഫ് മിഷന്റെ ഭാഗമായി എല്ലാവർക്കും വീട് നൽകുന്നതിനായി 2,68,60200 രൂപയും വകയിരുത്തി. സാമൂഹിക സുരക്ഷിതത്വ പെൻഷൻ നൽകാനായി 8,61,60000 രൂപ ഉൾപ്പെടുത്തിയിട്ടുണ്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 5,00,0000 രൂപ വകയിരുത്തിയിട്ടുണ്ട്. സ്ത്രീകൾ,ശിശുക്കൾ,അമ്മമാർ,കൗമാരക്കാർ, പെൺകുട്ടികൾ എന്നിവരുടെ ക്ഷേമം വർദ്ധിപ്പിക്കുന്നതിനായി തുക വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗൻവാടികളുടെ റിപ്പയർ പോഷകാഹാര വിതരണം എന്നിവയ്ക്കായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. റോഡുകൾക്കായി 2,83,36000 രൂപ വകയിരുത്തി. അഴിമതി രഹിത സദ്ഭരണത്തിനായി 11,59,625 രൂപയും വകയിരുത്തിയിട്ടുണ്ട് പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായും ബജറ്റിൽ തുക വകയിരുത്തി. ആശുപത്രികളുടെ പ്രവർത്തനത്തിനും സാന്ത്വന ക്ഷേമ പരിചരണ പ്രവർത്തനത്തിനും മരുന്നുകൾ വാങ്ങുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. FHC ആയുർവേദ ആശുപത്രി സിദ്ധ ഡിസ്പെൻസറി എന്നിവയ്ക്കായും ബജറ്റിൽ തുക പകരുത്തിയിട്ടുണ്ട് യുവജനങ്ങൾക്കായി ആധുനിക രീതിയിലുള്ള കളിസ്ഥലം ഒരുക്കുന്നതിനായി50,0000 രൂപ വകയിരുത്തി. ടൂറിസം മേഖലയുടെ വികസനത്തിനാ യും 50,0000 രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം അധ്യക്ഷത വഹിച്ചു പഞ്ചായത്ത് സെക്രട്ടറി റെജിപി മാത്യു,ബ്ലോക്ക് പഞ്ചായത്ത് അംഗം, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.




