Uncategorized

കത്തിക്കയറി സ്വർണവില; നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയര്‍ന്നു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്ന് പവന് 200 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,480 രൂപയാണ്.

ജനുവരി ഒന്ന് മുതൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 1,200 രൂപയാണ്. എന്നാൽ ജനുവരി നാലിന് സ്വർണവില കുറഞ്ഞിരുന്നു. 360 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം ബുധനാഴ്ച സ്വർണവില ഉയർന്നിരുന്നു. 120 രൂപയാണ് വർദ്ധിച്ചത്. ഇന്നലെയും സ്വർണവില ഉയർന്നു 280 രൂപയാണ് വർധിച്ചത് മൂന്ന് ദിവസംകൊണ്ട് വര്‍ദ്ധിച്ചത് 600 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7285 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6010 രൂപയാണ്. വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button