Uncategorized
ജീവനക്കാരുടെ കുറവ് നികത്തുന്നു, വണ്ടാനം മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം

ആലപ്പുഴ: ശത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ജീവനക്കാരുടെ കുറവും കാരണമായെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ഇടപെടൽ. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ജീവനക്കാരുടെ കുറവ് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്കാണ് നിർദേശം നൽകിയത്. ഇതനുസരിച്ച് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സർക്കുലർ പുറത്തിറക്കി. നഴ്സിങ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കാനാണ് മുൻഗണന. കത്രിക വിവാദത്തിന് പിന്നാലെ ഗൈനക്കോളജി വിഭാഗത്തിൽ വേണ്ടത്ര ജീവനക്കാർ ഇല്ലെന്ന് വിമർശനവും ഉയർന്നിരുന്നു. മുൻ വകുപ്പ് മേധാവി ഡോ. ലളിതാംബികയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.




