24.9 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • 21 ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് അവസാനിച്ചു.*
Kelakam

21 ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് അവസാനിച്ചു.*


*കേളകം: കോവിഡ് കാലം കുട്ടികളിൽ സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് കൈപിടിച്ച് അവരെ മാനസികവും ശാരീരികവും ബുദ്ധിപരവുമായി ഉണര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിവന്ന സമ്മർ ക്യാമ്പിന് സമാപനമായി. ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് നേതൃത്വം നൽകിയ ലീഡേഴ്സിനേയും ക്യാമ്പിൽ ബെസ്റ്റ് പെർഫോമൻസ് നടത്തിയ കുട്ടികളെയും സ്കൂള്‍ മാനേജര്‍ റവ. ഫാ. വിനു ജോസഫ് ആദരിച്ചു. പിടിഎ പ്രസിഡണ്ട് സന്തോഷ് സി സി അധ്യക്ഷത വഹിച്ചു. മദർ പിടിഎ പ്രസിഡണ്ട് ബീന ഉണ്ണി, ലഫ്. കേണല്‍ ചാക്കോ വി ഡി, സ്റ്റാഫ് സെക്രട്ടറി സോണി ഫ്രാന്‍സിസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജൂൺ മൂന്നിന് ആരംഭിച്ച യോഗ പരിശീലനത്തിന് അന്താരാഷ്ട്ര യോഗ പരിശീലകന്‍ ധനേഷ് എടക്കാനം നേതൃത്വം നൽകി. ആരോഗ്യ പരിപാലനം ലക്ഷ്യംവെച്ച് നൽകിയ എയറോബിക്സ് പരിശീലനത്തിന് റോസിലിന്‍ പി ജോസ് നേതൃത്വം നൽകി. പ്രഗല്‍ഭരായ വ്യക്തിത്വങ്ങൾ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസുകൾ നൽകി. യോഗാപരിശീലനത്തോടൊപ്പം വിവിധ വിഷയങ്ങളില്‍ ക്ളാസുകളും സഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ എം വി മാത്യു സ്വാഗതവും ബിബിന്‍ ആന്‍റണി നന്ദിയും പറഞ്ഞു.*

Related posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാസക്കുറിയുടെ നറുക്കെടുപ്പ് നടന്നു………..

Aswathi Kottiyoor

പഠനോപകരണങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor

മിൽമ മിനിലോറി നിയന്ത്രണം വിട്ട് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox